വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്

news image
Dec 4, 2024, 8:17 am GMT+0000 payyolionline.in

കൽപറ്റ> വയനാട് വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ മാരനഹള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളുമായി വിനോദയാത്രയക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

 

പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe