വൈ.എസ് ശർമിള ആന്ധ്ര പി.സി.സി അധ്യക്ഷ

news image
Jan 16, 2024, 9:59 am GMT+0000 payyolionline.in

ന്യൂഡൽഹി: വൈ.എസ്.ശർമിളയെ ആന്ധ്ര പി.സി.സി അധ്യക്ഷയായി നിയമിച്ച് എ.ഐ.സി.സി വാർത്ത കുറിപ്പിറക്കി. നിലവിലെ സംസ്ഥാന അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വൈ.എസ്. ശര്‍മിളയെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രാജി. രുദ്ര രാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവായി നിയമിച്ചു.

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളുമായ ശര്‍മിള തന്റെ പാര്‍ട്ടിയെ (വൈ.എസ്.ആർ തെലങ്കാന) കഴിഞ്ഞ ജനുവരി നാലിനാണ് കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്. തെലങ്കാനയിൽ ബി.ആർ.എസ് ആധിപത്യം അവസാനിപ്പിച്ച് കോൺഗ്രസ് വൻ വിജയം നേടിയതിന് പിറകെയായിരുന്നു ശർമിളയുടെ തീരുമാനം.

സംസ്ഥാന നേതൃപദവിയിലേക്ക് വന്നതോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഹോദരൻ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കോൺഗ്രസിനെ ശർമിള നയിച്ചേക്കും. അച്ഛ െന്റ പാർട്ടിയിൽ നിന്ന് സഹോദരന്റെ പാർട്ടിക്കെതിരായ പോരാട്ടം എന്ന നിലക്ക് വരാനിരിക്കുന്ന ആന്ധ്ര തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe