ന്യൂഡൽഹി ∙ ബിഹാറിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. ഒഴിവാക്കിയവരുടെ വിവരം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ആരെയൊക്കെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് അറിയിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വോട്ടർപട്ടികയിൽ വരുത്തിയ മാറ്റങ്ങൾ കൃത്യമായി എഴുതി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്ന് കമ്മിഷൻ ഒഴിഞ്ഞു മാറില്ല എന്ന വിശ്വാസമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. നവംബർ നാലിന് ഹർജികൾ വീണ്ടും പരിഗണിക്കും.
നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടമായാണ് ബിഹാറിലെ വോട്ടെടുപ്പ്. സ്ഥാനാർഥി പ്രഖ്യാപനം നടത്തി മുന്നണികൾ പ്രചാരണം കൊഴുപ്പിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ പുറത്തുവരുന്നത്.