വ്യാജ നമ്പർ നിർമിച്ച് വാഹനം ഉപയോഗിച്ച ബേ​പ്പൂ​ർ സ്വദേശി പിടിയിൽ

news image
Oct 18, 2024, 3:37 am GMT+0000 payyolionline.in

ബേ​പ്പൂ​ർ: വ്യാ​ജ ന​മ്പ​ർ നി​ർ​മി​ച്ച് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​യാ​ൾ പി​ടി​യി​ൽ. നോ​ർ​ത്ത് ബേ​പ്പൂ​ർ വീ​യ്യാം വി​ട്ടി​ൽ സു​ഷേ​ക് സു​ന്ദ​ര​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​യാ​ൾ പ്ര​ദേ​ശ​ത്ത് മ​ണ​ൽ ക​ട​ത്താ​ൻ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. മാ​റാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വെ​സ്റ്റ് മാ​ഹി​യി​ൽ​വ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് വ്യാ​ജ​ന​മ്പ​ർ പ​തി​ച്ച പി​ക് അ​പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​ന്റെ രേ​ഖ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച​തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ന്റെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​ൻ മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്നും വ​ണ്ടി ഉ​ട​മ​സ്ഥ​ന്റെ കൈ​വ​ശ​മു​ള്ള​താ​യും മ​ന​സ്സി​ലാ​യി.

പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ വ​ണ്ടി​യു​ടെ എ​ൻ​ജി​ൻ ന​മ്പ​റും ചേ​സി​സ് ന​മ്പ​റും മാ​യ്ച നി​ല​യി​ലാ​യി​രു​ന്നു. യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe