ബംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ജില്ല ജേണലിസ്റ്റ് അസോസിയേഷൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന തെറ്റായ വാർത്തകളുടെ പ്രചാരണത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇത്തരം പ്രവണതകൾക്കെതിരെ സമൂഹമൊന്നാകെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികളെടുക്കാമെങ്കിലും അതുമാത്രം മതിയാകില്ല. വ്യാജ വാർത്തകളെ സമൂഹമൊന്നാകെ തള്ളിക്കളയുകയും സത്യത്തെ എപ്പോഴും മുറുകെപ്പിടിക്കുകയും വേണം. ഇതിനായി ജില്ല തലത്തിൽ ഫാക്ട് ചെക്കിങ് യൂനിറ്റുകൾ തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവരുടെയും മൗലികാവകാശമാണെങ്കിലും വ്യാജ വാർത്തകൾ സമൂഹത്തിന് പരിക്കേൽപിക്കുന്നതാണെന്ന് ഓർമിപ്പിച്ചു.