വ്യോമസേനയിൽ അഗ്നിവീർ വായു (മ്യുസിഷ്യൻ) ആകാൻ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. നാലു വർഷ നിയമനമാണ്. ജൂൺ 10 മുതൽ 18 വരെ ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ റിക്രൂട്മെന്റ് റാലി നടത്തും. റാലിയിൽ പങ്കെടുക്കാൻ ഏപ്രിൽ 21 മുതൽ മേയ് 11 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.
∙യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം. സംഗീതത്തിലും ഏതെങ്കിലുമൊരു സംഗീത ഉപകരണം കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യം, സംഗീത പരിചയ സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യത. (യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക).
∙പ്രായം: 2005 ജനുവരി 1നും 2008 ജൂലൈ 1നും മധ്യേ ജനിച്ചവർ.
∙ശമ്പളം: ആദ്യവർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.
∙ശാരീരിക യോഗ്യത:
പുരുഷൻ–ഉയരം: 162 സെ.മീ., നെഞ്ചളവ്: 77 സെ.മീ. (കുറഞ്ഞത് 5 സെ.മീ. വികാസം).
സ്ത്രീ-ഉയരം: 152 സെ.മീ., തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. മികച്ച കാഴ്ച, കേൾവിശക്തി, ആരോഗ്യമുള്ള പല്ലുകൾ എന്നിവയും ഉണ്ടായിരിക്കണം.
∙ഫീസ്: 100 രൂപ+ ജിഎസ്ടി. ഓൺലൈനായി അടയ്ക്കണം.
∙തിരഞ്ഞെടുപ്പ്: മ്യുസിക്കൽ ഇൻസ്ട്രുമെന്റ് പ്രൊഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന. എഴുത്തുപരീക്ഷയും ഉണ്ടാകും. https://agnipathvayu.cdac