‘വ്ലാദിമിർ പുടിന് ഹൃദയാഘാതം’; വാർത്തകൾ പ്രചരിക്കുന്നു, നിഷേധിച്ച് റഷ്യൻ സർക്കാർ

news image
Oct 24, 2023, 2:29 pm GMT+0000 payyolionline.in

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന് ഹൃദയാഘാതമുണ്ടായി എന്ന് വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് റഷ്യ രംഗത്തെത്തി.  ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ പുടിനെ കണ്ടെത്തിയതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു. ചില മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിന് ഹൃദയാഘാതമെന്ന വാർത്ത തള്ളി റഷ്യൻ സർക്കാർ രംഗത്തെത്തിയത്.

ഏറെക്കാലമായി പുടിന്‍റെ ആരോഗ്യനില മോശം ആണെന്നും പല പൊതു ചടങ്ങുകളിലും അദേഹത്തിൻ്റെ ഡ്യൂപ് ആണ് പങ്കെടുക്കുന്നത് എന്നും പ്രചാരണം ഉണ്ടായിരുന്നു. ഇതെല്ലാം കെട്ടുകഥകൾ ആണെന്നും പ്രസിഡന്‍റ് പൂർണ്ണ ആരോഗ്യവാൻ ആണെന്നും റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു.

റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുട്ടിന് ഹൃദയാഘാദമെന്ന വാർത്ത വന്നത്. ഇതിന് പിന്നാലെ വിദേശ മാധ്യമങ്ങളും ഈ വാർത്ത ഏറ്റുപിടിച്ചു.  ഞായറാഴ്ച വൈകിട്ട് റ  മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലുള്ള കിടപ്പുമുറിയിൽ പുട്ടിനെ ബോധരഹിതനായി കിടക്കുന്നത് കണ്ടുവെന്നായിരുന്നു പ്രചാരണം. സുരക്ഷാ ഉദ്യോഗസ്ഥരാണ് പുടിനെ കണ്ടതെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe