വാക്കറ്റത്തെത്തുടർന്ന് വർക്കല പാപനാശത്ത് രണ്ട് പേർക്ക് കുത്തേറ്റു. ഓട്ടോ തൊഴിലാളികൾക്കിടയിലെ തർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഓട്ടോ ഡ്രൈവറായ സുരേഷ് സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്.
ഗുരുതര പരിക്കുകളോടെ ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപനാശം ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്നവരാണ് കുത്തേറ്റ സന്ദീപും സുരേഷും. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലും ആണ് മുറിവുണ്ടായിരിക്കുന്നത്. സന്ദീപിനെ കുത്തുന്നതിനിടയ്ക്ക് പിടിച്ച് മാറ്റാൻ ശ്രമിക്കുമ്പോഴാണ് രണ്ടാമത്തെ ആളിന് കുത്തേറ്റത്.സംഭവസ്ഥലത്ത് അപ്പോൾ തന്നെ പൊലീസ് എത്തുകയും
പ്രതിയായ വക്കം സ്വദേശിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. പൊലിസ് വിശദമായ അന്വഷണം നടത്തി വരുകയാണ്.
