വർധിപ്പിച്ച സ്കൂൾ സമയത്തിൽ കരട് ടൈംടേബിളായി; വൈകീട്ടുള്ള ഇടവേള പത്ത് മിനിറ്റ്, ഉച്ചഭക്ഷണ ഇടവേള 55 മിനിറ്റാക്കാൻ നിർദേശം

news image
Jun 2, 2025, 6:09 am GMT+0000 payyolionline.in

അ​ര​മ​ണി​ക്കൂ​ർ അ​ധ്യ​യ​നം വ​ർ​ധി​പ്പി​ക്കു​ന്ന ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്കാ​യു​ള്ള ക​ര​ട്​ ടൈം​ടേ​ബി​ൾ ത​യാ​റാ​യി. നി​ല​വി​ൽ പ​ത്ത്​ മ​ണി​ക്ക്​ തു​ട​ങ്ങു​ന്ന സ്കൂ​ളു​ക​ളി​ൽ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്ക്​ 9.45ന്​ ​അ​ധ്യ​യ​നം തു​ട​ങ്ങു​ക​യും നാ​ലി​ന്​​ അ​വ​സാ​നി​ക്കു​ന്ന​ത്​ 4.15ന്​ ​ആ​ക്കി​യു​മാ​ണ്​ ടൈം​ട​ബി​ൾ ത​യാ​റാ​ക്കി​യ​ത്. എ​ട്ട്​ പീ​രി​യ​ഡു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ അ​ര മ​ണി​ക്കൂ​റും ആ​റെ​ണ്ണ​ത്തി​ൽ 45 മി​നി​റ്റു​മാ​ണ്​ ദൈ​ർ​ഘ്യ​മാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്

വൈ​കീ​ട്ടു​ള്ള ഇ​ട​വേ​ള സ​മ​യം അ​ഞ്ച്​ മി​നി​റ്റു​ള്ള​ത്​ പ​ത്ത്​ മി​നി​റ്റാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നാ​യി ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള ഒ​രു മ​ണി​ക്കൂ​ർ എ​ന്ന​ത്​ 55 മി​നി​റ്റു​മാ​ക്കി. രാ​വി​ലെ 9.45ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാ​​മ​ത്തെ പീ​രി​യ​ഡ്​ 10.30നും ​ര​ണ്ടാ​മ​ത്തെ പീ​രി​യ​ഡ്​ 10.30 മു​ത​ൽ 11.15 വ​രെ​യു​മാ​യി​രി​ക്കും. ഇ​തി​ന്​ ശേ​ഷം പ​ത്ത്​ മി​നി​റ്റ്​ ഇ​ട​വേ​ള. 11.25 മു​ത​ൽ 12.10 വ​രെ മൂ​ന്നാ​മ​ത്തെ പീ​രി​യ​ഡും 12.10 മു​ത​ൽ 12.50 വ​രെ നാ​ലാ​മ​ത്തെ പീ​രി​യ​ഡും. 12.50 മു​ത​ൽ 1.45 വ​രെ​യാ​ണ്​ ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള

 

1.45 മു​ത​ൽ 2.25 വ​രെ അ​ഞ്ചാ​മ​ത്തെ പീ​രി​യ​ഡും 2.25 മു​ത​ൽ 3.05 വ​രെ ആ​റാ​മ​ത്തെ പീ​രി​യ​ഡും. ഇ​തി​ന്​ ശേ​ഷം പ​ത്ത്​ മി​നി​റ്റ്​ ഇ​ട​വേ​ള. 3.15 മു​ത​ൽ 3.45 വ​രെ ഏ​ഴാ​മ​ത്തെ പീ​രി​യ​ഡും 3.45 മു​ത​ൽ 4.15 വ​രെ എ​ട്ടാ​മ​ത്തെ പീ​രി​യ​ഡു​മാ​ണ്​ ക​ര​ടി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്

 

സ്കൂ​ളു​ക​ളി​ൽ എ​ട്ട്​ പീ​രി​യ​ഡ്​ നി​ശ്​​ച​യി​ച്ച്​ നേ​ര​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ പ്രാ​ദേ​ശി​ക​മാ​യ സൗ​ക​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ച്​ ഏ​ഴ്​ പി​രീ​യ​ഡി​ൽ ക്ര​മീ​ക​രി​ച്ചാ​ണ്​ സ്കൂ​ൾ സ​മ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ക​ര​ട്​ ടൈം​ടേ​ബി​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe