ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്കും

news image
Sep 27, 2024, 8:17 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐ.ടി.ഐകളിൽ വിദ്യാർഥി സദസുകളും കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.ടി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe