ശബരിമലയിൽ​ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈകോടതി; സ്ത്രീകളും കുട്ടികളുമാണ് ക്യൂവിൽ നിൽക്കുന്നത് പ്രതികരണം

news image
Nov 19, 2025, 6:06 am GMT+0000 payyolionline.in

കൊച്ചി: ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈകോടതി. ശബരിമലയിൽ ഏകോപനമുണ്ടായില്ലെന്ന് ഹൈകോടതി വിമർശിച്ചു. പറഞ്ഞ കാര്യങ്ങളൊന്നും നടന്നില്ലല്ലോയെന്നും ഹൈകോടതി വ്യക്തമാക്കി. കൃത്യമായ ഏകോപനമില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നത്. ആറ് മാസം മുമ്പെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി. തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി​ ചോദിച്ചു.

അ​ഞ്ചോ ആറോ സെക്ടറുകളിലായി ക്രമീകരണം ഒരുക്കണം. സ്ത്രീകളും കുട്ടികളുമാണ് ക്യുവിൽ നിന്ന് വലയുന്നതെന്നും കമീഷൻ വ്യക്തമാക്കി.

ശബരിമലയിൽ ഇതുവരെ അയ്യനെക്കണ്ട് മടങ്ങിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്ന ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടന്ന തുറന്നശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വഴ്ച ഉച്ചക്ക് 12 വരെ 44,401 പേരുമാണ് അയ്യനെക്കണ്ട് മടങ്ങിയത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയുള്ള കണക്കാണിത്.

സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രം

ശബരിമല: സന്നിധാനത്തെ വൻ തിരക്ക് കണക്കിലെടുത്ത് പ്രതിദിന സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനം. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.

ക്യൂ കോംപ്ലക്സിലെത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.

പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽതന്നെ മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽനിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിൽ എത്തിച്ചുനൽകുമെന്നും ബോർഡ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe