ശബരിമലയിൽ വൻ ഭക്തജന തിരക്ക്. രാത്രി 10 മണി വരെ 89444 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്. മരക്കൂട്ടത്തും നടപ്പന്തലിലും നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. ഈ മാസം 14 നടക്കുന്ന മകരവിളക്കിന് ഒരുക്കങ്ങൾ ശബരിമലയിൽ അവസാനഘട്ടത്തിലാണ്. പുൽമേട് വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തനാണ് കൂടുതലായി സീസണിൽ ദർശനത്തിനായി എത്തുന്നത്. മകരവിളക്ക് കഴിയും വരെ തിരക്ക് ക്രമാനുഗതമായി വർദ്ധിക്കാനാണ് സാധ്യത. മകരവിളക്ക് പ്രമാണിച്ച് പമ്പയിൽ നിന്നും സ്പെഷ്യൽ സർവ്വീസുകൾ നടത്താൻ ഇന്നലെ മന്ത്രി കെ ബി ഗണേശ് കുമാറിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
