ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാകും -സുരേഷ് ​ഗോപി

news image
Sep 24, 2025, 1:41 am GMT+0000 payyolionline.in

പാലാ: കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരുമെന്നും അതിന് കീഴിലാകും തുടർന്ന് എല്ലാ ക്ഷേത്രങ്ങളുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാലായിൽ ബി.ജെ.പി സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരാനാകില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ശബരിമലയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്​. ഫെഡറലിസം മാനിച്ചാണ് അദ്ദേഹം ഇപ്പോൾ ശബരിമലയുടെ കാര്യത്തിൽ ഇടപെടാത്തത്. ഏകസിവിൽകോഡ് വരുന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരും.

സിവിൽകോഡ് ഉടൻതന്നെ വരുമെന്ന് അമിത്ഷായും പറഞ്ഞിട്ടുണ്ട്. അത് വന്നുകഴിഞ്ഞാൽ ക്ഷേത്രങ്ങൾക്കായി പ്രത്യേക ബില്ല് പിന്നാലെ വരും. അപ്പോൾ ക്ഷേത്രങ്ങൾക്കായി ദേശീയസംവിധാനം വരും. അതുവരുമ്പോൾ ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾ കേന്ദ്രസർക്കാറിന്‍റെ നിയന്ത്രണത്തിൽവരും. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണനയാണ് മോദി സർക്കാർ നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe