ശബരിമല തീർത്ഥാടകർക്കായി കൊല്ലത്തുനിന്ന് 4 സ്പെഷ്യൽ ട്രെയിനുകൾ; അറിയാം സമയ വിവരങ്ങൾ

news image
Jan 14, 2026, 8:26 am GMT+0000 payyolionline.in

മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് നാലു പ്രത്യേകത ട്രെയിനുകൾ സർവീസ് നടത്തും. ഇന്ന് വൈകിട്ട് മുതൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുന്നത്. വിശാഖപട്ടണം, ബെംഗളുരു, ഹൈദരാബാദ്, കാക്കിനട ഇവിടങ്ങളിലേക്കാണ് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത്.

  • കൊല്ലം – വിശാഖപട്ടണം ശബരിമല സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകിട്ട് 05.00 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടും.
  • കൊല്ലം – ബെംഗളുരു സ്പെഷ്യൽ ഇന്ന് വൈകിട്ട് 6.30 ന് കൊല്ലത്ത് നിന്ന് യാത്ര തിരിക്കും.
  • കൊല്ലം – ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ നാളെ പുലർച്ചെ 02.30 ന് കൊല്ലത്ത് നിന്ന് പുറപ്പെടും.
  • കൊല്ലം – കാക്കിനട സ്പെഷ്യൽ നാളെ രാവിലെ 3.30 ന് കൊല്ലത്ത് നിന്ന് പുറപ്പെടും.

ഇതുകൂടാതെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഇന്ന് വൈകിട്ട് 4 10ന് ചർളപള്ളിയിലേക്ക് ശബരിമല മകരവിളക്ക് സ്പെഷ്യൽ ട്രെയിൻ ഉണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe