ശബരിമല തീർ‌ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; പരുക്കേറ്റവരുമായി പോയ കാറും അപകടത്തിൽപ്പെട്ടു

news image
Nov 17, 2025, 10:06 am GMT+0000 payyolionline.in

മുണ്ടക്കയം (കോട്ടയം) : മുണ്ടക്കയം എരുമേലി ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കർണാടക സ്വദേശികളായ ആറുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുമായി പോയ വാഹനം അര കിലോമീറ്റർ ദൂരത്തിൽ വീണ്ടും അപകടത്തിൽപെട്ടു. അമരാവതിക്ക് സമീപമാണ് ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ട ഒമിനി വാൻ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഡ്രൈവറും മുൻ സീറ്റിൽ സഞ്ചരിച്ചിരുന്ന തീർഥാടകനും വാഹനത്തിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തിൽ നിന്നും പുറത്ത് എത്തിച്ചത്.പരുക്കേറ്റവരുമായി പോയ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. പരുക്കേറ്റവരെ ഉടൻതന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസും മോട്ട‌ർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു മുൻകയ്യെടുത്തു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe