ശബരിമല മേൽശാന്തി നിയമനം: ഹർജിയിൽ 27ന്‌ വിധി

news image
Feb 22, 2024, 12:54 pm GMT+0000 payyolionline.in

കൊച്ചി> ശബരിമല മേൽശാന്തി നിയമനത്തിന്‌ മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ വിജ്ഞാപനം ചോദ്യംചെയ്‌തുള്ള ഹർജി 27ന്‌ വിധിപറയാൻ മാറ്റി. ശബരിമല മേൽശാന്തി നിയമനത്തിന്‌ അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി എൽ സിജിത്, പി ആർ വിജീഷ്‌, സി വി വിഷ്‌ണുനാരായണൻ എന്നിവർ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ പരിഗണിക്കുന്നത്‌.

 

 

 

മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്‌മയാണെന്നും മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും തങ്ങൾക്കുണ്ടെന്നും ഹർജിക്കാർ വാദിച്ചു. മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണെന്നും ഹർജിക്കാർ വാദിച്ചു. ഒരു സമുദായത്തിൽനിന്നുള്ളവരെമാത്രം ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്നത് കീഴ്‌വഴക്കമാണെന്നും പുരാതനകാലംമുതലുള്ള രീതിയാണിതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശദീകരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe