ശബരിമല വിഷയത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പ സംഗമത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന പിന്നിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ അകത്തു നിന്നും പുറത്തു നിന്നും പങ്കുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
അയ്യപ്പ സംഗമം നടന്ന സാഹചര്യത്തിൽ അതിനെ ഇല്ലാതാക്കാൻ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ശബരിമല വിവാദത്തിന് പിന്നിലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്… ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വർണ്ണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. ശക്തമായ പരിശോധനയാണ് നടക്കുന്നത്. കുറ്റം ചെയ്ത എല്ലാവരും നിയമത്തിൻ്റെ മുന്നിൽ വരുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി .
വലിയ രാഷ്ട്രീയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത് ..അയ്യപ്പ സംഗമം നടക്കതിരിക്കാൻ ചിലർ ശ്രമിച്ചു. ബദല്‍ അയ്യപ്പ സംഗമം നടത്തിയർക്കും ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നും സംശയിക്കമെനും മുഖ്യമന്ത്രി വ്യക്തമാക്കി അന്വേഷണത്തിൽ ആരൊക്കെ നേരിട്ട് പങ്കെടുത്തു. ആർക്കൊക്കെ പുറത്ത് നിന്ന് പങ്കുണ്ട് എന്നത് പുറത്തുവരും. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.