ശബരിമല: വെർച്വൽ ക്യൂ വഴി ബുക്ക്‌ ചെയ്തവർ അന്നുതന്നെ എത്തണം

news image
Dec 3, 2025, 7:04 am GMT+0000 payyolionline.in

ശബരിമല: വെർച്വൽ ക്യൂ വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസംതന്നെ എത്തണമെന്ന് സന്നിധാനം സ്പെഷൽ പൊലീസ് ഓഫിസർ (എസ്.ഒ) ആർ. ശ്രീകുമാർ പറഞ്ഞു. ബുക്ക്‌ ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

സന്നിധാനത്തെ തിരക്കനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷൽ കമീഷണർ എസ്.ഒയുമായി ആലോചിച്ചാണ് 5000ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ദിവസവും ശരാശരി 8500 വരെ ഇത്തരത്തിൽ കൊടുക്കാറുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe