ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണസംഘം യോഗം ചേരുകയും നിലവിലെ പുരോഗതി യോഗം വിലയിരുത്തുകയും ചെയ്തു.
തുടർനടപടികൾക്കും യോഗം രൂപം നൽകി. അന്വേഷണം പലയിടത്തായി വ്യാപിപ്പിച്ചതിനൊപ്പം ഇനി പ്രതികളിലേക്ക് കടക്കാനാണ് എസ് ഐ ടി തീരുമാനം. കേരളത്തിന് പുറത്ത് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ഹൈദരാബാദിലെ നാഗേഷിനെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ഇതിനെ അടിസ്ഥാനമാക്കി തെളിവ് ശേഖരണം വേഗത്തിൽ പൂർത്തിയാക്കാൻ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതികളുടെ ചോദ്യം ചെയ്യലും അറസ്റ്റും