ശബരിമല സ്പോട്ട് ബുക്കിം​ഗ്: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26 ന് പന്തളത്ത് യോ​ഗം ചേരും

news image
Oct 12, 2024, 3:35 pm GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമലയിലെ സ്പോട്ട് ബുക്കിം​​ഗ് വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബർ 26ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം. വിഷയത്തിൽ സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe