തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്.ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് കൽപേഷ് എന്ന ആളാണ് രണ്ടാം പ്രതി. 2019 ലെ ദേവസ്വം കമ്മീഷണറെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. അക്കാലത്ത് ദേവസ്വം കമ്മീഷണറുടെ ചുമതല എൻ വാസുവിനായിരുന്നു. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. എഫ്ഐആറിൽ അന്നത്തെ ദേവസ്വം കമ്മീഷണർ പ്രതി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് തന്നെ കൂടാതെ മറ്റൊരാൾ കൂടി ദേവസ്വം കമ്മീഷണർ ആയി ഉണ്ടായിരുന്നു. 2019 മാർച്ച് 14 ന് താൻ ദേവസ്വം കമ്മീഷണർ സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം താനായിരുന്നില്ല ദേവസ്വം കമ്മീഷണർ. നവംബറിലാണ് ദേവസ്വം പ്രസിഡന്റായി തിരിച്ചെത്തിയത്. രണ്ടു പദവികളിൽ ഇരുന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. പ്രതിചേർത്തിട്ടുണ്ടെങ്കിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞുകേസെടുത്തതിനെ കുറിച്ച് തനിക്കറിയില്ലെന്ന് എ പത്മകുമാർ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ട്. വീഴ്ച ഉണ്ടായെങ്കിൽ പരിശോധിക്കട്ടെ. പുതിയ കട്ടിളപ്പാളിയുടെ കാര്യത്തിൽ ഒരു കുറിപ്പും നൽകിയിട്ടില്ല. കട്ടിളപ്പാളി സന്നിധാനത്ത് നിന്ന് കൊണ്ടുപോയത് അറിഞ്ഞില്ല. ശബരിമലയുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്നും ഒരു പിശകും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആർ ആണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി.
- Home
- Latest News
- ശബരിമല സ്വര്‍ണക്കൊള്ള; 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍
ശബരിമല സ്വര്‍ണക്കൊള്ള; 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍
Share the news :
Oct 12, 2025, 6:00 am GMT+0000
payyolionline.in
മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചട ..
നാദാപുരത്ത് – കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; വാതിലും ഉപ ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
