ശമ്പള പരിഷ്കരണം ആവശ്യം; മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം

news image
Jun 22, 2024, 1:23 pm GMT+0000 payyolionline.in

തിരുവനന്തപുരം: ജൂൺ 24 ന് രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe