തിക്കോടി : ജൈവ ശീതകാല പച്ചക്കറി കൃഷി വീരവഞ്ചേരി എൽ.പി സ്കൂളിൽ ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ പച്ചക്കറി തൈകൾ നട്ടുകൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു. 
വാർഡ്മെമ്പർ രവീന്ദ്രൻ വഴിപോക്കുകുനി മൂടാടി കൃഷിഭവൻ ഓഫീസർ പി ഫൗസിയ പിടിഎ പ്രസിഡണ്ട് നിശാന്ത് സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും പച്ചക്കറിതൈകൾ നടുകയും ചെയ്തു.
മൂടാടികൃഷിഭവൻ ആണ് ആവശ്യമായ തൈകൾ നൽകിയത് .കാബേജ്, കോളിഫ്ലവർ ,തക്കാളി, വെണ്ട,കക്കിരി ,പാവയ്ക്ക, വഴുതന തുടങ്ങിയ വ്യത്യസ്തതരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം ഫിറ്റ് ചെയ്ത ആധുനിക രീതിയിൽ തയ്യാറാക്കിയ ഗ്രീൻഹൗസിൽ ഗ്രോ ബാഗുകളിലാണ് കൃഷി ആരംഭിച്ചത് .
