പെരുമ്പാവൂർ: ശുചി മുറിയിൽ അനാശാസ്യം നടത്തിയ അന്തർ സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിലായി. നടത്തിപ്പുകാരനായ പള്ളിക്കര ആനന്താനത്ത് മുട്ടംതൊട്ടിൽ വീട്ടിൽ ജോണി (61), ഇടപാടുകാരനായ അസം നൗഗാവ് സ്വദേശി അയ്ജുൽ അലി (22) എന്നിവരും അസം സ്വദേശിനിയുമാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
പെരുമ്പാവൂർ യാത്രിനിവാസിലെ ശുചി മുറി കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. 1500ഓളം രൂപയാണ് നടത്തിപ്പുകാരൻ വാങ്ങിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐ റിൻസ് എം. തോമസ്, സീനിയർ സി.പി.ഒമാരായ പ്രദീപ്, ബിന്ദു, ജിൻസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.