ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമം യുഡിഎഫ് ആർ എം പി പ്രതിഷേധ സംഗമം നടത്തി

news image
Oct 25, 2025, 4:52 pm GMT+0000 payyolionline.in

വടകര: ഷാഫി പറമ്പിലിൽ എം പിക്ക് . നേരെ പേരാമ്പ്രയിൽ അക്രമം അഴിച്ചുവിട്ട കൺട്രോൾ റൂം സി ഐ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, അക്രമത്തിന് നേതൃത്വം നൽകിയഡിവൈഎസ് പി ഹരിപ്രസാദിനെതിരെ നടപടി സ്വീകരിക്കണമെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു. ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആർ എം പി ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സoസാ രിക്കുകയായിരുന്നു അദ്ദേഹം.. പോലീസ് യു ഡി എഫ് പ്രവർത്തകരുടെ വീട് കയറി നടത്തുന്ന നരനായട്ട് അവസാനിപ്പിച്ചെങ്കിൽ സമര പരമ്പരകൾക്ക് മുന്നണി നേതൃത്വം നൽക്കും.റൂറൽ എസ് പി യുടെ എ ഐ ടൂളിൽ പ്രതികളായ പോലിസുക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും എന്നാൽ മുന്നണി നേതൃത്വം ഗുണ്ട പണി നടത്തിയവരെ തിരിച്ച് അറിഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.പോലീസ് സി പി എമ്മിന് വേണ്ടി നടത്തുന്ന ഗുണ്ട പണി അവസാനിപ്പിക്കണമെന്ന് പറഞ്ഞു.

മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം എ റസാഖ് അധ്യക്ഷത വഹിച്ചു. ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു , യു.ഡി എഫ് ജില്ല ചെയർമാൻ കെ ബാലനാരായണൻ , കേരള കോൺഗ്രസ് ജേക്കബ്ബ് ജില്ല ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല, കോട്ടയിൽ രാധകൃഷ്ണൻ ,എൻപി അബ്ദുള്ള .ഹാജി, ,ഒ കെ കുഞ്ഞബ്ദുള്ള, എം സി വടകര, കെ ടി ജയിംസ് ,വി പി ദുൽഖിഫിൽ, മുനീർ എരവത്ത്, സതീശൻ കുരിയാടി, പ്രഭാകരൻ പറമ്പത്ത്, മനോജ് ആവള,,ബാബു ഒബിയം, എന്നിവർ സംസാരിച്ചു.വടകര അഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയത്. പ്രകടനത്തിന് കെ പി കരുണൻ , ശശിധരൻ കരിമ്പനപ്പാലം, അച്യുതൻ പുതിയേടത്ത് . മോഹനൻ പാറക്കടവ്, പി എസ് രഞ്ജിത്ത്കുമാർ , പുറന്തോടത്ത് സുകുമാരൻ , വി കെ പ്രേമൻ ,പി എം മുസ്തഫ. വി കെ അസീസ്, എം ഫൈസൽ, റഷീദ് പി കെ സി ,അഡ്വ. പി ടി കെ നജ്മൽ ,സി നിജിൻ, എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe