പയ്യോളി: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.വി. മനോജൻ (പ്രസിഡന്റ്), വി.വി. ഹരിദാസൻ (വൈസ് പ്രസിഡന്റ്), എൻ.ടി. രാജൻ (സെക്രട്ടറി), കെ.വി. രാജീവൻ (ജോയിന്റ് സെക്രട്ടറി), കെ.കെ. പ്രേമൻ (ട്രഷറർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി കൺവൻഷൻ തെരഞ്ഞെടുത്തത്.
പയ്യോളി എ.കെ.ജി മന്ദിരം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഏരിയ കൺവൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. സജീഷ് ഉദ്ഘാടനം ചെയ്തു. പി.വി. മനോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.കെ. ഷൈജു, പി. ഹരിദാസൻ, കെ.കെ. പ്രേമൻ, കെ.വി. രാജീവൻ, വി.വി. ഹരിദാസൻ എന്നിവർ സംസാരിച്ചു. എൻ.ടി. രാജൻ സ്വാഗതം ആശംസിച്ചു.
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നും ഇരിപ്പിട അവകാശ നിയമം കർശനമായി നടപ്പിലാക്കണമെന്നും കൺവൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
