സംഘടനയിൽ സ്ത്രീകളെ പൂർണമായും അവ​ഗണിക്കുന്നു: വിമർശനവുമായി സാന്ദ്രാ തോമസ്

news image
Sep 11, 2024, 7:58 am GMT+0000 payyolionline.in

കൊച്ചി > പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾവിഭാ​ഗമുണ്ടെന്നും അവരാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും  നിർമാതാവും ചലച്ചിത്ര താരവുമായ സാന്ദ്രാ തോമസ്. സംഘടനയിലെ സ്ത്രീകളെ പൂർണമായും അവ​ഗണിക്കുന്നു. ഇതെല്ലാം ഒരു പവർ​ഗ്രൂപ്പിന്റെ ഭാ​ഗമാണ്. സ്ത്രീകൾ സംഘടനയിൽ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര വ്യക്തമാക്കി.

സംഘടനയ്ക്ക് ഉള്ളിൽ നിന്നും ഇത്തരം പ്രവണതകൾ തിരുത്താൻ ശ്രമിച്ചിരുന്നു. നേതൃത്വത്തിന്രെ ശ്രദ്ധയിൽപെടുത്തിയിരുന്നു.എന്നാൽ നടപടി ഉണ്ടായില്ല. സംഘടനയിൽ തിരുത്ത് ഉണ്ടാകണം. വനിത നിർമാതാക്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പറയാൻ ഒരു ഇടമില്ല. അങ്ങനെ ഒരു സാധ്യത ഉണ്ടാകണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരിച്ച്  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ  കത്ത് തയാറാക്കിയത് എക്സിക്യൂട്ടീവ് അംഗങ്ങൾപോലും അറിഞ്ഞിരുന്നില്ലെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനയ്ക്ക് കത്ത് നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe