സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടോ പരാതിയോ ഉണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ട്. വേഗത്തിൽ പരാതി പരിഹാരിക്കുന്നതിന് സംവിധാനവുമായി വ്യവസായ വകുപ്പ്. സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പാണ് ‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’ എന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പാണിത്. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭക/സംരംഭകനിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സംരംഭകർക്ക് സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്നവരുണ്ടെങ്കിൽ ആ വീഴ്ച ആവർത്തിക്കാതിരിക്കാനും സേവനം ഉറപ്പ് വരുത്തുന്നതിനും ഈ പരാതി പരിഹാര സംവിധാനം സഹായകമാകും. ഒപ്പം സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നതിനും സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ഈ സംവിധാനം ഉപകാരപ്പെടുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.