സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ

news image
Jan 9, 2023, 3:00 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ. 35 ശതമാനം വരെ വർധനയാണു ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 2022 ജൂലൈയിലാണ് കമ്മിഷനെ നിയമിച്ചത്.

ശമ്പളവർധന കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ  ചെലവ് തുടങ്ങിയവയിൽ കാലോചിത മാറ്റം വേണമെന്നാണ് ശുപാർശ. മന്ത്രിസഭായോഗം ശുപാർശയിൽ തീരുമാനമെടുക്കും. 70,000രൂപയാണ് എംഎൽഎയുടെ ശമ്പളം.

എംഎഎയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങ: 

∙പ്രതിമാസ സ്ഥിര അലവൻസ്– 2,000 രൂപ

∙മണ്ഡലം അലവൻസ്– 25,000 രൂപ

∙ടെലിഫോൺ അലവൻസ്– 11,000 രൂപ

∙ഇൻഫർമേഷൻ അലവൻസ്– 4,000 രൂപ

∙മറ്റ് ആവശ്യങ്ങൾക്കുള്ള ചെലവുകൾ– 8,000 രൂപ

∙മിനിമം പ്രതിമാസ ടിഎ– 20,000 രൂപ

∙സ്വകാര്യ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക്– 3 ലക്ഷം രൂപ

∙ നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അലവൻസ്– കേരളത്തിനകത്ത് ദിവസം– 1000 രൂപ

∙ ചികിത്സാ ചെലവ് മുഴുവൻ റീ ഇംബേഴ്സ്മെന്റ്.

∙ പലിശരഹിത വാഹന വായ്പ– 10 ലക്ഷം രൂപ വരെ

∙ ഭവന വായ്പ അഡ്വാൻസ്– 20 ലക്ഷം രൂപ

∙ പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം– 15.000 രൂപ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe