സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

news image
Apr 2, 2024, 5:54 am GMT+0000 payyolionline.in
സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരയുടെ വേഗത സെക്കന്‍ഡില്‍ സെക്കന്‍ഡില്‍ 05 cm നും 20 cm നും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

തെക്കന്‍ തീരത്ത് 1.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മല്‍സ്യബന്ധന യാനങ്ങളുടെയും മല്‍സ്യബന്ധന ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe