കൊച്ചി: സംസ്ഥാനത്ത് ഇന്ന് (16-12-2025) സ്വർണവില കുറഞ്ഞു. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായി.
ഇന്നലെ രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികിൽ എത്തിയിരുന്നു. രണ്ടുതവണയാണ് ഏറ്റവും ഉയർന്ന വിലയുടെ പുതിയ റെക്കോഡുകൾ കുറിച്ചത്. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. 720 രൂപ കൂടി കൂടിയാൽ ഒരുലക്ഷം രൂപയിൽ എത്തുമായിരുന്നു.
ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.
ആഗോള വിപണിയിൽ വൻ ഇടിവാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് 50 ഡോളറോളം കുറഞ്ഞു. ഇന്നലെ വൈകീട്ട് 4,346.28 ഡോളറായിരുന്ന സ്പോട്ട് ഗോൾഡ് വില ഇന്ന് 4,288.75 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 65 ഡോളർ ഇടിഞ്ഞ് 4,314.40 ഡോളറായി. ഇന്നലെ 4,379.15 ഡോളറായിരുന്നു.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6.95440
7.95440
8.95640
9. 95400 (രാവിലെ)
9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
10- 95,560
11-95480 (രാവിലെ)
95880(ഉച്ചക്ക്)
12. 97280 (രാവിലെ)
97,680 (ഉച്ചക്ക്)
15- 98,800 (രാവിലെ), 99,280 (ഉച്ചക്ക്)
16. 98,160
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6. 89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10. 90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
