സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

news image
Jun 9, 2023, 6:25 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.  ഒരു പവൻ സ്വർണത്തിന് 320  രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷമുല്ല ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. വിപണി വില  5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വില 4610 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. രണ്ട് രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയായി . ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe