തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയർന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതിൽ 227 കേസുകളും കേരളത്തിലാണ്. 72 പേർക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടാത്. പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിലുള്ളത്.
- Home
- Latest News
- സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു
Share the news :
May 31, 2025, 8:51 am GMT+0000
payyolionline.in
രാജ്യത്ത് 24 മണിക്കൂറിനിടെ 255 പേരാണ് രോഗമുക്തി നേടിയത്. രോഗവ്യാപനം സ്വാഭാവികമെന്നാണ് ആരോഗ്യമന്ത്രാലവും സംസ്ഥാന ആരോഗ്യവകുപ്പും ആവർത്തിക്കുന്നത്. ഇടവേളകളിൽ കേസുകൾ ഉയരും. പൂർവേഷ്യൻ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകളുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികൾ കുറവാണ്. LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങലാണ് ഇത്തവണ രോഗ വ്യാപനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജനിതക ശ്രേണി പരിശോധന നടത്തി സൂക്ഷ്മ നിരീക്ഷണം തുടരുന്നുവെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം; ഒര ..
ഇരിങ്ങൽ പാറയുള്ളതിൽ ജാനകി അന്തരിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർ...
Nov 2, 2025, 2:16 pm GMT+0000
കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ അന്തരിച്ചു
Nov 2, 2025, 9:31 am GMT+0000
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
Nov 2, 2025, 5:43 am GMT+0000
മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Nov 2, 2025, 5:32 am GMT+0000
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവു...
Nov 2, 2025, 5:25 am GMT+0000
വീട്ടിൽ നിന്നും ഇരുവരെയും കാണാതായത് ഇന്നലെ, 14കാരൻ കുളത്തിൽ മരിച്ച ...
Nov 2, 2025, 5:08 am GMT+0000
More from this section
തിക്കോടി കുറ്റി വയലിൽ അജയൻ അന്തരിച്ചു
Nov 2, 2025, 3:07 am GMT+0000
പള്ളിക്കര മടിയാരി തങ്കം അമ്മ അന്തരിച്ചു
Nov 2, 2025, 3:04 am GMT+0000
അമേരിക്കയിൽ വൻ വായ്പ തട്ടിപ്പ്; ഇന്ത്യൻ വംശജൻ മുങ്ങിയത് 4000 കോടിയു...
Nov 1, 2025, 4:31 pm GMT+0000
മുലപ്പാൽ നെറുകയിൽ കയറി ഒന്നരവയസ്സുകാരൻ മരിച്ചു
Nov 1, 2025, 4:27 pm GMT+0000
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 78 ഗ്രാം എംഡിഎംഎയുമായി യുവാവ്...
Nov 1, 2025, 4:06 pm GMT+0000
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം
Nov 1, 2025, 4:03 pm GMT+0000
കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക്; വരുത്തി വയ്ക്കു...
Nov 1, 2025, 3:14 pm GMT+0000
സാമ്പത്തിക തട്ടിപ്പ് കേസ്: അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെർഷാദിനെ ...
Nov 1, 2025, 3:10 pm GMT+0000
ഫേസ്ബുക്കിന് സമാനമായി വാട്സ്ആപ്പിലും കവർ ഫോട്ടോ; പുതിയ ഫീച്ചർ വര...
Nov 1, 2025, 2:18 pm GMT+0000
അമ്മമാരെ തെരുവിലിറക്കിയവർ നന്നാകില്ല, പിണറായി ഒന്നോർത്തിരിക്കുന്നത...
Nov 1, 2025, 2:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്...
Nov 1, 2025, 1:49 pm GMT+0000
ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കേ...
Nov 1, 2025, 1:41 pm GMT+0000
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ...
Nov 1, 2025, 12:22 pm GMT+0000
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Nov 1, 2025, 12:04 pm GMT+0000
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്...
Nov 1, 2025, 11:09 am GMT+0000
