തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കൊല്ലം,കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
വിവിധ ജില്ലകളിലെ താപനില
കൊല്ലം– 38 ഡിഗ്രി സെൽഷ്യസ്
കോട്ടയം, പത്തനംതിട്ട– 37 ഡിഗ്രി സെൽഷ്യസ്
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്– 36ഡിഗ്രി സെൽഷ്യസ്