തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഡിസംബർ നാലാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ അഞ്ച് മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
2024 ഡിസംബർ മാസത്തെ റേഷൻ വിഹിതം
അന്ത്യോദയ യോജന (എ.വൈ.വൈ)
എ.വൈ.വൈ കാർഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായും, രണ്ട് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും.
മുൻഗണന വിഭാഗം (പി.എച്ച്.എച്ച്)
പി.എച്ച്.എച്ച് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച്, അതിന് പകരം മൂന്ന് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കുന്നതാണ്)
പൊതു വിഭാഗം സബ്‌സിഡി (എൻ.പി.എസ്)
എൻ.പി.എസ് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപാ നിരക്കിൽ ലഭിക്കും.കൂടാതെ എൻ.പി.എസ് കാർഡിന് അധിക വിഹിതമായി മൂന്ന് കിലോ അരി കിലോക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും
പൊതു വിഭാഗം (എൻ.പി.എൻ.എസ്)
എൻ.പി.എൻ.എസ് കാർഡിന് അഞ്ച് കിലോ അരി, കിലോക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.
പൊതു വിഭാഗം സ്ഥാപനം (എൻ.പി.ഐ)
* എൻ.പി.ഐ കാർഡിന് രണ്ട് കിലോ അരി, കിലോക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.