സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോ​ഗം തടയാൻ നടപടി; സർക്കുലറുമായി എക്സൈസ് കമ്മീഷണർ

news image
May 22, 2024, 4:03 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. ജൂൺ മാസം മുഴുവൻ പട്രോളിംഗ് എല്ലാ ദിവസവും നടത്തും. അതുപോലെ തന്നെ സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും.

സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. കോമ്പൗണ്ടുകളും പരിശോധിക്കും. ശൂന്യമായ ശുചിമുറികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങൾ പരിശോധിക്കുന്നത് കൂടാതെ സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കുെമന്ന് സർക്കുലറിലുണ്ട്. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്ം ശേഖരിക്കും.  സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ വ്യക്തമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe