കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995രൂപയും പവന് 71,960 രൂപയുമായി.
ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയുമായി. എട്ടാം തീയതിയാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 73,040 രൂപയായിരുന്നു അന്ന്. 15ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68,880 രൂപയിലേക്ക് താഴ്ന്നിരുന്നു.
യൂറോപ്യൻ യൂണിയനുമേൽ അധിക നികുതി ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് ജൂലൈ ഒമ്പത് വരെ നീട്ടിയതാണ് വിലയെ സ്വാധീനിക്കുന്നത്. യു.എസ് സർക്കാറിന്റെ നടപടികൾ വരും ദിവസങ്ങളിലും ഡോളറിനെ ദുർബലമാക്കുമെന്നതിനാൽ ഭാവിയിലും സ്വർണ വില ഉയരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്.
മേയ് മാസത്തെ സ്വർണവില:
തീയതി/ പവൻ വില
1- 70200
2- 70040
3- 70040
4- 70040
5- 70200
6- 72200
7- 72600
8- 73,040 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
8- 71880
9- 72120
10- 72360
11- 72360
12- 71040
12- 70000
13- 70120
13- 70840
14- 70440
15- 68,880 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
16- 69760
17- 69760
18- 69760
19- 70040
20- 69680
21- 71440
22- 71800
23- 71,520
24- 71920
25- 71920
26- 71600
27- 71,960