സംസ്ഥാനത്ത് 68 പാലങ്ങള്‍ക്ക് അടിയന്തര അറ്റകുറ്റപ്പണി; 13.47 കോടി അനുവദിച്ചതായി മന്ത്രി റിയാസ്

news image
Feb 20, 2024, 12:59 pm GMT+0000 payyolionline.in

തിരുവനന്തപുരം:സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഒരു വർഷം പുതിയതായി അൻപത് പാലങ്ങൾ നിർമിക്കുകയെന്നത് ഈ സർക്കാർ അധികാരമേറ്റപ്പോഴുള്ള ലക്ഷ്യമായിരുന്നുവെന്നും എന്നാൽ രണ്ടുവർഷ കാലാവധി തികഞ്ഞപ്പോഴേക്കും നൂറിലേറെ പാലങ്ങൾ പൂർത്തിയാക്കി തുറന്നുകൊടുക്കാൻ പൊതുമരാമത്ത് വകുപ്പിനു സാധിച്ചവെന്നും മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.നിലവിലുള്ള പാലങ്ങളിൽ പകുതിയും 25 വര്‍ഷം മുതല്‍ 30 വർഷം പഴക്കമുള്ളവയാണ്. ഇതിൽ 68 പാലങ്ങൾക്ക് അടിയന്തരമായി അറ്റകുറ്റപ്പണികൾ ആവശ്യമുണ്ടെന്ന് ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനായി ഇതുവരെ 2.5 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. ധനകാര്യവകുപ്പിനോട് പ്രത്യേകം അനുമതി വാങ്ങിയാണ് ഇപ്പോൾ അധികതുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 14 ജില്ലകളിലായുള്ള 68 പാലങ്ങളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe