സംസ്ഥാന വിവര – പൊതുജന സമ്പര്‍ക്ക വകുപ്പില്‍ തൊഴില്‍ അവസരം; സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷിക്കാം

news image
Aug 23, 2023, 2:35 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ  [email protected] എന്ന ഇ-മെയില്‍ അഡ്രസില്‍ സെപ്റ്റംബർ അഞ്ചിനകം ലഭിക്കണം.

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദവും ജേർണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലാ ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ യോഗ്യത. അല്ലെങ്കിൽ ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർദ്ധ – സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 35 വയസ്.

2024 മാർച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe