തിക്കോടി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിന്റെ വടക്കു ഭാഗത്തുള്ള പൈൻ മരങ്ങൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ഇഷ്ട സ്ഥലം ഇടിഞ്ഞു കടലിലേക്ക് പതിക്കുന്നത് പ്രദേശവാസികളെയും സഞ്ചാരികളെയും ആശങ്കയിലാക്കുന്നു. ആവിയുടെ ( അഴിമുഖം ) കിഴക്കുഭാഗത്ത് നിന്നും വരുന്ന വെള്ളം തെക്ക് ഭാഗത്തേക്ക് നീങ്ങി കടലിലേക്ക് ചേരുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ കടൽക്ഷോഭത്തിന്റെ ഭാഗമായി വടക്ക് ഭാഗത്തുള്ള മൺ തിട്ടകൾ ഇടിഞ്ഞത് കാരണം വെള്ളത്തിന്റെ ഒഴുക്ക് വടക്ക് ഭാഗത്തേക്ക് ഗതി മാറാനിടയായി . ഇത് ഈ ഭാഗത്തെ മണ്ണ് ഇടിയാൻ കാരണമായി. ആഴ്ചകളായി തുടരുന്ന ഈ പ്രക്രിയ മൂലം ഈ ഭാഗം തകർച്ചയുടെ വക്കിലാണ്
