2025-ലെ കേരള ടൂറിസം സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ഭേദിച്ച് മുന്നേറി. 2024-ലെ വർഷത്തെ കണക്കുകൾ (2024 – 2,29,85,363) അപേക്ഷിച്ച് 2025-ൽ 28,95,002 പേർ അധികം കേരളത്തിലേക്ക് എത്തിയിരുന്നുഎന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ ആകെ 2,58,80,365 സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചതായി ടൂറിസം ഡിപ്പാർട്ട്മെന്റ് കണക്കാക്കി.
ആഭ്യന്തര സഞ്ചാരികളിൽ 12.64% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പത്തെ നിലയുമായി താരതമ്യം ചെയ്താൽ ഈ വർദ്ധനവ് 36.3% അധികമാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കൂടി ശക്തമായ വളർച്ചയാണ് ഉണ്ടായതിരിക്കുന്നത്. 2025-ൽ 8,21,999 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 11.33% വർദ്ധനവാണ്.
കേരള ടൂറിസം പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകിയ എല്ലാപേർക്കും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എയ്സ്ബുക്കിലൂടെ നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
റെക്കോർഡുകൾ ഭേദിച്ച്, മുന്നേറി കേരള ടൂറിസം.
സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്..
2025 ലെ കണക്ക് അനുസരിച്ച് 2,58,80,365 സഞ്ചാരികള്‍ കേരളത്തിലെത്തിയെന്നാണ് കണക്കാക്കുന്നത്. 2024 ലേതിനേക്കാള്‍ 28,95,002 സഞ്ചാരികളാണ് അധികമായി എത്തിയത്. ( 2024 – 2,29,85,363)
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 36.3 ശതമാനം അധികമാണ് ഈ വർദ്ധനവ്.
2025 ല്‍ 8,21,999 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.33 ശതമാനമാണ് വർദ്ധനവ്.
കേരള ടൂറിസത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി..
