സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം; ഉദയനിധി സ്റ്റാലിന് കോടതി സമൻസ്

news image
Feb 2, 2024, 2:10 pm GMT+0000 payyolionline.in

ബംഗ്ലൂരു : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ, ഉദയനിധി സ്റ്റാലിന് ബെംഗളുരു കോടതിയുടെ സമൻസ്. ജനപ്രതിനിധികൾക്കെതിരായ കേസ് കേൾക്കുന്ന പ്രത്യേക കോടതിയിൽ ബെംഗളുരു സ്വദേശി പരമേശ് എന്നായാളാണ് ഹർജി ഫയൽ ചെയ്തത്. മാർച്ച് 4-ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്.

സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ടതാണെന്നായിരുന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരാമർശം. ജാതിവ്യവസ്ഥയെയാണ് താൻ എതിർക്കുന്നതെന്നും ഉദയനിധി പിന്നീട് വിശദീകരിച്ചിരുന്നു. ബിജെപി വിഷയം ദേശീയ തലത്തിലടക്കം ഉയർത്തി പ്രതിഷേധിച്ചു. നേരത്തെ സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്  ബിഹാർ കോടതി സമൻസ് അയച്ചിരുന്നു. പട്നയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയിൽ ഫെബ്രുവരി 13ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe