സന്നിധാനത്ത് ഫോട്ടോ, റീൽസ് ചിത്രീകരണത്തിന് നിരോധനം; ലംഘിച്ചാൽ മൊബൈൽ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും

news image
Nov 29, 2024, 7:49 am GMT+0000 payyolionline.in

ശബരിമല: സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.കെ. പ്രശാന്ത്. ദർശനത്തിനെത്തുന്ന തീർഥാടകരിൽ ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉൾവശം അടക്കം ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും. മാളികപ്പുറത്ത് മഞ്ഞൾപൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാർക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതിനിടെ, ശ​ബ​രി​മ​ല​യി​ലെ പ​തി​നെ​ട്ടാം പ​ടി​യി​ൽ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ 23 പൊ​ലീ​സു​കാ​രെ ക​ണ്ണൂ​ർ കെ.​എ.​പി-​നാ​ല് ക്യാ​മ്പി​ലേ​ക്ക് ന​ല്ല​ന​ട​പ്പ് പ​രി​ശീ​ല​ന​ത്തി​ന​യ​ച്ചു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ പ​തി​നെ​ട്ടാം​പ​ടി​യി​ൽ പു​റം​തി​രി​ഞ്ഞു​നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്നാ​ണ് സ​ന്നി​ധാ​നം സ്പെ​ഷ​ൽ ഓ​ഫി​സ​ർ കെ.​ഇ. ബൈ​ജു​വി​ന്‍റെ റി​പ്പോ​ർ​ട്ട്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത് പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​പി ക്യാ​മ്പി​ലെ 23 പൊ​ലീ​സു​കാ​രെ​യാ​ണ് ക​ണ്ണൂ‍ർ കെ.​എ.​പി നാ​ലി​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​ന​യ​ക്കു​ന്ന​ത്. തീ​വ്ര​പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നാ​ണ് എ.​ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ആ​ദ്യ ബാ​ച്ച് പൊ​ലീ​സു​കാ​ർ ഡ്യൂ​ട്ടി പൂ‍ർ​ത്തി​യാ​ക്കി ഇ​റ​ങ്ങും​മു​മ്പ് പ​തി​നെ​ട്ടാം പ​ടി​യി​ൽ പു​റം​തി​രി​ഞ്ഞു​നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe