സപ്ലൈകോയിലെ വില വര്‍ധനവ് ആയുധമാക്കാൻ പ്രതിപക്ഷം, നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

news image
Feb 15, 2024, 4:31 am GMT+0000 payyolionline.in
തിരുവനന്തപുരം: വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സപ്ലൈകോയിലെ വില വര്‍ധനവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും. 2019ല്‍ കേന്ദ്ര നിയമ ഭേദഗതി വന്നിട്ടും സിഎംആര്‍എല്ലിനുള്ള കരിമണല്‍
ഖനന അനുമതി 2023ല്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്ന രേഖയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.

അതേസമയം, ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയിൽ നിന്ന് 10 ലക്ഷത്തോളം ടൺ കരിമണൽ സിഎംആർഎൽ കടത്തിയെന്ന് ഹർജിയിൽ ആരോപണം ഉണ്ട്. കരിമണൽ എടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. കെഎംഎംഎല്ലിന്‍റെയും സംസ്ഥാന സർക്കാരിന്‍റെ വാദമാണ് ഇന്ന് നടക്കുന്നത്. മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് എസ് സീതിലാലാണ് പരാതിക്കാരൻ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe