സഭ മര്യാദക്ക് നടത്തിയാൽ മതി, ശാസ്ത്രത്തെ രക്ഷിക്കാൻ അവതാരങ്ങളെ വേണ്ട: സ്പീക്കറോട് കെ മുരളീധരൻ

news image
Aug 4, 2023, 9:53 am GMT+0000 payyolionline.in

കോഴിക്കോട്: മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മിൽ ഇപ്പോൾ ഒരു യുദ്ധവും നടന്നിട്ടില്ല. ശാസ്ത്രത്തെ രക്ഷിക്കാൻ സ്പീക്കർ വരണ്ട ആവശ്യം ഇല്ല. സ്പീക്കർ സഭ മര്യാദക്ക് നടത്തിയാൽ മതി. എൻഎസ്എസിനെ വർഗീയമായി ചിത്രീകരിക്കാൻ സിപിഎം നോക്കേണ്ട.

ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കുകയാണ്, അത് വേണ്ട. ശബരിമലയിൽ കൈ പൊള്ളിയവരാണ് കേരളത്തിലെ സിപിഎം. ഗണപതി വിഷയത്തിൽ കൈയ്യും മുഖവും പൊള്ളും. സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണം. ശാസ്ത്രത്തെ രക്ഷിക്കാനുള്ള അവതാരങ്ങളെ കേരളത്തിൽ ആവശ്യമില്ല. രാഹുൽ ഗാന്ധിയുടെ അപകീർത്തി കേസിലെ കോടതി വിധി വയനാടിനും കേരളത്തിനും അഭിമാനകരമാണെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ വേണ്ട ആളാണെന്നും കെ മുരളീധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe