പയ്യോളി : അനധികൃത സമാന്തര സർവീസിനെതിരെ അധികാരികൾ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വടകര -പയ്യോളി- പേരാമ്പ്ര, വടകര – ചാനിയം കടവ് – പേരാമ്പ്ര റൂട്ടിലെ ബസ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നു. പോലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിരവധിതവണ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് തൊഴിലാളികളുടെ സമരം.
സമരത്തിന്റെ ആദ്യപടിയായി 27 തിങ്കളാഴ്ച സൂചന സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാരും ബസ് ജീവനക്കാരും തമ്മിൽ ഈ റൂട്ടിൽ സംഘർഷം പതിവാണ്. മാസങ്ങൾക്ക് മുമ്പ് ബസ് ജീവനക്കാർക്ക് മർദ്ദനമേതിനെ തുടർന്ന് ഒരു ദിവസം മുഴുവൻ സർവീസ് നിർത്തിവെച്ച് പ്രതിഷേധിച്ചിരുന്നു.