സരിനെ സ്ഥാനാർഥിയാക്കാനുള്ള സി.പി.എം നീക്കത്തിൽ ലജ്ജ തോന്നുന്നു – കെ. സുധാകരൻ

news image
Oct 17, 2024, 6:35 am GMT+0000 payyolionline.in

ഗുരുവായൂർ: സരിനെ സ്ഥാനാർത്ഥിയാക്കുന്ന സി.പി.എമ്മിനോട് ലജ്ജ തോന്നുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ഇന്നലെവരെ സി.പി.എമ്മിനെ കൊത്തിവലിച്ച നാവാണ് സരിൻ്റേത്. ആ നാവെടുത്ത് വായിൽ വക്കാൻ സി.പി.എമ്മിന് സാധിക്കുമെങ്കിൽ സി.പി.എമ്മിന് എന്ത് വൃത്തികേടും കാണിക്കാൻ സാധിക്കുമെന്നാണ് അർത്ഥം.

പോകുന്നവർ പോകട്ടെ. ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റില്ല. സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. സരിൻ്റെ വാർത്തസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ.

പാർട്ടിതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. എൻ.കെ. സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കാതെ വരുമ്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫർ സ്വീകരിച്ച് പുറത്തുപോകും. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ്. ഏതെങ്കിലും വ്യക്തികളുടേതല്ല. എല്ലാവരെയും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe