സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണം -വി.ഡി. സതീശന്‍

news image
Sep 26, 2024, 4:12 am GMT+0000 payyolionline.in

എ​ട​ക്ക​ര: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ല്‍ നാ​ലാം ഷി​ഫ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം നിർവഹിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ പ്ര​വ​ര്‍ത്ത​നം സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും ര​ണ്ട് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2017ല്‍ ​ഒ​മ്പ​ത് മെ​ഷ​ന​റി​ക​ളു​മാ​യി ആ​രം​ഭി​ച്ച ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ല്‍ നി​ല​വി​ല്‍ 16 മെ​ഷ​ന​റി​ക​ളു​പ​യോ​ഗി​ച്ച് മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 91 രോ​ഗി​ക​ളാ​ണ് ഡ​യാ​ലി​സി​സ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ല്‍, ബ്ലോ​ക്കി​ന് കീ​ഴി​ല്‍ കു​ട്ടി​ക​ള്‍ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രോ​ഗി​ക​ള്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ല്‍കി കാ​ത്തി​രി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ലാ​മ​ത്തെ ഷി​ഫ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്റെ പ്ര​വ​ര്‍ത്ത​ന ഫ​ണ്ടി​ലേ​ക്ക് സ​പ്പോ​ര്‍ട്ടി​ങ് ക​മ്മി​റ്റി​യാ​യ മ​രു​പ്പ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ലോ​ക്കി​ന് കീ​ഴി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 105 വാ​ര്‍ഡു​ക​ളി​ല്‍ നി​ന്നാ​യി 82,69,883 രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഇ​ന്‍വെ​ര്‍ട്ട​ര്‍ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് റീ​ജ​ന​ല്‍ ഓ​ഫി​സ​ര്‍ പി.​ഡി. ജ​യ​റാം കൈ​മാ​റി. മ​രു​പ്പ​ച്ച കോ​ഓ​ഡി​നേ​റ്റ​ര്‍ റ​ഹ്മ​ത്തു​ല്ല മൈ​ലാ​ടി റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ടി.​പി. റീ​ന (ചു​ങ്ക​ത്ത​റ), പി. ​ഉ​സ്മാ​ന്‍ (മൂ​ത്തേ​ടം), ഒ.​ടി. ജ​യിം​സ് (എ​ട​ക്ക​ര), ത​ങ്ക​മ്മ നെ​ടു​മ്പ​ടി (വ​ഴി​ക്ക​ട​വ്), വി​ദ്യാ​രാ​ജ​ന്‍ (പോ​ത്തു​ക​ല്‍), മ​നോ​ഹ​ര​ന്‍ (ചാ​ലി​യാ​ര്‍), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​എ. ക​രീം, ഷെ​റോ​ണ റോ​യ്, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ആ​ര്‍. രേ​ണു​ക, സി.​എ​ച്ച്.​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി.​കെ. ബ​ഹാ​വു​ദ്ദീ​ന്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, ക്ല​ബ് സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe