‘സാധിക്കുമെങ്കിലേ കരാറ്‍ ഏറ്റെടുക്കാവൂ’; അരവണ ടിൻ കമ്പനിക്കു ഹൈക്കോടതി താക്കീത്

news image
Nov 24, 2022, 6:50 am GMT+0000 payyolionline.in

കൊച്ചി ∙ ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്കു ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ചു വിതരണം ചെയ്യാൻ സാധിക്കുമെങ്കിലേ കരാറ്‍ ഏറ്റെടുക്കാവൂ എന്നായിരുന്നു കോടതിയുടെ നിർദേശം. ആവശ്യമായ അരവണ ടിൻ വിതരണം ചെയ്യുന്നില്ലെന്നു സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് കോടതിയുടെ ഇടപെടൽ. സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്കു മാറ്റി വച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe