ഡൽഹി : പുതിയ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തിനുള്ളിൽ , ടെലഗ്രാം,വാട്സാപ്പ്, സിഗ്നൽ, സ്നാപ്ചാറ്റ്, എന്നീ ആപ്പുകൾ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പ് എന്നിവയിൽ ആറ് മണിക്കൂറിൽ കൂടുതൽ സമയം ലോഗിൻ ചെയ്യാൻ കഴിയില്ല. ആറ് മണിക്കൂറിനു ശേഷം വീണ്ടും ഉപയോഗിക്കണമെങ്കിൽ വീണ്ടും നിങ്ങൾ പുതിയ ക്യുആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യണം.ഉപയോക്താവ് ആദ്യം ഈ ആപ്പുകൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച സിംകാർഡ് ഫോണിൽ ഉണ്ടെങ്കിലേ ആപ്പുകൾ പ്രവർത്തിക്കാൻ സാധിക്കുകയായുള്ളു. സിം കാർഡ് ഫോണിൽ ഇല്ലെങ്കിലോ, നഷ്ടപെട്ടുപോകുകയോ ചെയ്താൽ ഈ ആപ്പുകൾ പ്രവർത്തിക്കില്ല.
ആദ്യം ലോഗിൻ ചെയ്യാൻ ഉപയോഗിച്ച സിംകാർഡ് ഇല്ലങ്കിൽ ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താവിനെ അനുവദിക്കരുതെന്ന സർക്കരിന്റെ പുതിയ നിയമത്തെ തുടർന്നാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. പുതിയ സർക്കർ ഉത്തരവിൽ ഇതിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. സൈബർ തട്ടിപ്പുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.കമ്പനികളും ഉപയോക്താക്കളെ പോലെ ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവരും ശിക്ഷിക്കപ്പെടും. കമ്പിനികൾ നിയമങ്ങൾ പാലിച്ചില്ലങ്കിൽ, 2023ലെ, ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2024 ലെ ടെലികോം സൈബർ സുരക്ഷാ റൂൾ, മറ്റു അനുബന്ധിത നിയമങ്ങൾ പ്രകാരം കുറ്റകരമാണെന്നും നടപടികൾ ഉണ്ടാകുമെന്നും സർക്കാർ കമ്പനികളെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്. നിലവിലെ സംവിധാങ്ങൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ടെലികോം വകുപ്പ് പറഞ്ഞു. സിം കാർഡ്, ഫോണിൽ ഇല്ലങ്കിൽ പോലും പല ആപ്പ്ളിക്കേഷനുകളും ഉപയോക്താക്കളെ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുറ്റവാളികൾ സൈബർ തട്ടിപ്പ് നടത്താൻ മറ്റു രാജ്യങ്ങളിൽ ഇരുന്നും ആപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ടും ഇത് രാജ്യത്ത് സുരക്ഷ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും എന്നും അവർ കൂട്ടിച്ചേർത്തു.
